നടപ്പാക്കുന്നത് 5.65 കോ​ടി​യു​ടെ പ​ദ്ധ​തി​

പു​ന​ലൂ​ര്‍: മൂ​ന്ന​ര​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​ന​ലൂ​ര്‍ ശ്രീ​രാ​മ​വ​ര്‍​മ​പു​രം മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കാ​നു​ള്ള 5.65 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ക​രാ​റാ​യി. ത​മി​ഴ്നാ​ട്ടു​കാ​രാ​ണ് ക​രാ​ര്‍ നേ​ടി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ല്‍​കി സ​മ്മ​ത​പ​ത്രം ഒ​പ്പി​ടു​മെ​ന്ന് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നി​ര്‍​മാ​ണം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. വ്യാ​പാ​രി​ക​ള്‍ ഒ​ഴി​ഞ്ഞാ​ലു​ട​ന്‍ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഒ​രാ​ൾ മാ​ത്ര​മാ​ണ് മാ​ന​ദ​ണ്ഡ പ​രി​ശോ​ധ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ടെ​ന്‍​ഡ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് അ​ന്തി​മ​ക​രാ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

'കി​ഫ്ബി'​പദ്ധതിയിൽ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഒ​ന്ന​ര വ​ര്‍​ഷ​മാ​ണ് അ​നു​വ​ദി​ച്ച​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ 4.66 ല​ക്ഷം രൂ​പ​യു​ടെ അ​ട​ങ്ക​ല്‍ നേ​ര​ത്തെ കോ​ര്‍​പ്പ​റേ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ 15 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

21,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന മാ​ർ​ക്ക​റ്റി​ല്‍ 37 ക​ട​ക​ള്‍, 25 മ​ത്സ്യ​സ്റ്റാ​ളു​ക​ള്‍, 24 ഉ​ണ​ക്ക​മീ​ന്‍ സ്റ്റാ​ളു​ക​ള്‍, 33 വ​ഴി​യോ​ര ക​ച്ച​വ​ട സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങി ഭ​ക്ഷ്യ​സു​ര​ക്ഷാ, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടെ സ​ജ്ജ​മാ​ക്കും.