കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് കൊ​ട്ടി​യം ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പാ​ത​യാ​യ കു​ള​ത്തൂ​പ്പു​ഴ- ഇ​ത്തി​ക്ക​ര റോ​ഡ് ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കെ. ​സു​ജ​യ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ശ്രീ​ലാ​ൽ, സി​സി​ലി സ്റ്റീ​ഫ​ൻ, ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ എ​സ്. ച​ന്ദ്ര​ൻ, കൊ​ട്ടി​യം ആ​ർ. സാ​ജ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ജോ​ൺ ഏ​ബ്ര​ഹാം,

ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, എം.​ആ​ർ. അ​ബ്‌​ദു​ൾ സ​ലാം, റം​ല ബ​ഷീ​ർ, പ​ത്മ​ജ സു​രേ​ഷ്, ത​ഴു​ത്ത​ല എ​ൽ. സു​ദ​ർ​ശ​ന​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ക​ള​രി​ക്ക​ൽ, ശി​വ​ശ​ങ്ക​ര​പി​ള്ള, ടി. ​പു​ഷ്പ​ലാ​ൽ, അ​ബ്‌​ദു​ൾ ജ​ബാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.