കൊ​ല്ലം: റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഒ​ഴി​പ്പി​ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് പു​ന​ര​ധി​വാ​സം അ​ല്ലെ​ങ്കി​ല്‍ 10 ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നാവശ്യപ്പെട്ട് യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേ​ംബര്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

വ​കു​പ്പ് മ​ന്ത്രി​മാ​ര്‍, ജി​എ​സ്ടി ക​മ്മീ​ഷ​ണര്‍, എം​പി മാ​ര്‍, എം​എ​ല്‍​എമാ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി. സ​ര്‍​വീ​സ് റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കുക, ക​രു​നാ​ഗ​പ്പ​ള്ളി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍​ഡ് ഹൈ​വേ​യു​ടെ പ​ണി തീ​രു​ന്ന​ത് വ​രെ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഉ​ള്‍​വ​ശത്താക്കുക, ഗ​താ​ഗ​ത കു​രു​ക്ക്, അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കാ​നാ​യി സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി. വി. ​ചു​ങ്ക​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ന്‍, ട്ര​ഷ​റ​ര്‍ നി​ജാം​ബ​ഷി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹെ​ന്‍​ട്രി, സെ​ക്ര​ട്ട​റി ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി​ക്ക് യു​എം​സി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ നി​ജാം​ബ​ഷി, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ റൂ​ഷ. പി. ​കു​മാ​ര്‍, ഷ​മ്മാ​സ് ഹൈ​ദ്രോ​സ്, വി​ഷ്ണു, നി​ഷാ​ദ് എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.