ചാ​ത്ത​ന്നൂ​ർ: ഉ​റ​ങ്ങി കി​ട​ന്ന ര​ണ്ട് മ​ക്ക​ളു​ടെ ദേ​ഹ​ത്ത് അ​ച്ഛ​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ക​ളും മ​രി​ച്ചു. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​സ്മ​യയാ​ണ്(13) വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ മ​രി​ച്ച​ത്. ചെ​റി​യ വെ​ളി​ന​ല്ലൂ​ർ കെ​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ചെ​റി​യ വെ​ളി​ന​ല്ലൂ​രി​ലെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഉ​റ​ങ്ങി കി​ട​ന്ന ര​ണ്ട് മ​ക്ക​ളു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം അ​ച്ഛ​ൻ വി​നോ​ദ് കു​മാ​റും (47) സ്വ​യം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​ക​ത്തി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​നോ​ദ് കു​മാ​റും മ​ക​ൻ​ചാ​ത്ത​ന്നൂ​ർ ഗ​വ. ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി മി​ഥു​നും(18)​ഞാ​യ​റാ​ഴ്ച മ​രി​ച്ചി​രു​ന്നു. വി​നോ​ദ് കു​മാ​റി​ന്‍റെ ഭാ​ര്യ സി​നി​ജ​കു​മാ​രി ഭാ​ര്യ എ​ട്ട് മാ​സം മു​മ്പ് രോ​ഗ​ബാ​ധി​ത​യാ​യി മ​രി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം അ​ച്ഛ​ൻ ശ​ശി​ധ​ര​ൻ ഉ​ണ്ണി​ത്താ​നും മ​ര​ണ​പ്പെ​ട്ടു. അ​ന്നു​മു​ത​ൽ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു വി​നോ​ദ് കു​മാ​ർ എ​ന്ന് ബ​ന്ധു​ക്ക​ൾ​പ​റ​യു​ന്നു.