വെ​ഞ്ഞാ​റ​മൂ​ട് : കീ​ഴാ​യി​ക്കോ​ണ​ത്ത് കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ആ​ശു​പ​ത്രി​യി​ൽ നിന്നു മടങ്ങിയ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കി​ളി​മാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ന് മ​റു​വ​ശ​ത്താ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ച ശേ​ഷം ബൈ​ക്കി​ൽ ഇ​ടി​ച്ചതായി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ ു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.