കൊ​ട്ടാ​ര​ക്ക​ര: പൂ​വ​റ്റൂ​ർ ഡി​വി​എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് കൊ​ല്ലം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പ് വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് . ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി. ​പ്രി​യ​കു​മാ​രി ,സ്കൂ​ൾ മാ​നേ​ജ​ർ ജി. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ബി. ​ഹൃ​ദ​യ​കു​മാ​രി, പ്ര​ഥ​മ​ധ്യാ​പ​ക​ൻ എ​സ്. ശ്യാം​കു​മാ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ബി.​എ​സ്. മ​ഞ്ജു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​സ​ന്തോ​ഷ് കു​മാ​ർ, ബി. ​സ​ന്ധ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 70 പേ​ർ ക്യാ​മ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 50 പേ​രി​ൽ നി​ന്ന് ര​ക്തം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.