കൊ​ല്ലം: ന​വ​കേ​ര​ള ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ. അ​നി​ത അ​റി​യി​ച്ചു.

ഇ​തി​നാ​യി ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി 30 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. തു​ട​ര്‍​ന്ന് സ​ര്‍​വേ ന​ട​ത്തു​ന്ന​വ​രു​ടെ സ്‌​ക്രീ​നിം​ഗ് അ​ത​ത് ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജെ​പി​എ​ച്ച്എ​ന്‍, ജെ​എ​ച്ച്ഐ, എം​എ​ല്‍​എ​സ്പി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത് ചി​കി​ത്സ ഉ​റ​പ്പാ​ക്കും.

സ​ര്‍​വേ ന​ട​ത്തു​ന്ന​തി​ലൂ​ടെ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കും. ഇ-​ഹെ​ല്‍​ത്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത 'ശൈ​ലീ ' എ​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​മ്പോ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.