ഏ​രൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ശാ​സ്ത്രീ​യ​മാ​യാ​ണ് വാ​ർ​ഡ് വി​ഭ​ജ​നം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ഏ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന് കൂ​ട്ടു​നി​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​ബി. വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, ഏ​രൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗീ​വ​ർ​ഗീ​സ്, സേ​വാ​ദ​ൾ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ നെ​ട്ട​യം സു​ജി, മ​ൻ​സൂ​ർ, റാ​ഫി, രാ​ഗേ​ഷ്, ഷ​റ​ഫു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.