ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല കേ​ളി​യു​ടെ 32-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മേ​ള​യും ആ​റാ​മ​ത് പ്ര​തി​ഭാ പു​ര​സ്ക്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ കി​ഴ​ക്ക​നേ​ല ന​ന്ദ​വി​ലാ​സം യു​പി സ്കൂ​ൾ മൈ​താ​നി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.

വി​ളം​ബ​ര​യാ​ത്ര പാ​രി​പ്പ​ള്ളി ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി. ​ര​ഞ്ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ര​ളീ​ധ​ര​ൻ ഗോ​കു​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 26 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും നാ​ട​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം കെ​പി​എ​സി ലീ​ല​യും നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് വേ​ണു.

സി ​കി​ഴ​ക്ക​നേ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ​ൻ കി​ഴ​ക്ക​നേ​ല സ്നേ​ഹ​ജ്വാ​ല അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് കേ​ളി കി​ഴ​ക്ക​നേ​ല അ​വ​ത​രി​പ്പി​ക്കു​ന്ന ചി​രു​ത ചി​ല​തൊ​ക്കെ മ​റ​ന്നു​പോ​യി എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്കും. ന​വം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​ന​വും പ്ര​തി​ഭാ പു​ര​സ്ക്കാ​ര​സ​മ​ർ​പ്പ​ണ​വും മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും.

ക​ഥാ​കൃ​ത്ത് രാ​ജ​ൻ കി​ഴ​ക്ക​നേ​ല​യ്ക്ക് ആ​റാ​മ​ത് കേ​ളി പ്ര ​തി​ഭാ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ രൂ​പ ക​ല്പ​ന​ചെ​യ്ത വെ​ങ്ക​ല ശി​ല്പ​വും പ്ര​ശം​സാ​പ​ത്ര​വും 10,000 രൂ​പ​യും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര​താ​രം ശി​വ​ജി ഗു​രു​വാ​യൂ​ർ മു​ഖ്യാ​തി​ഥി​യാ​കും.