കൊ​ല്ലം: വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം എ​ക്‌​സ്‌​പോ​യും വി​പ​ണ​ന മേ​ള​യും ക​രി​യ​ര്‍ സെ​മി​നാ​റും 29, 30 തീ​യ​തി​ക​ളി​ല്‍ കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

ബാ​ച്ച് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നൂ​റി​ല​ധി​കം സ്‌​കൂ​ളു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും സ്‌​കൂ​ളു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും ന​ട​ക്കും.

മി​ക​ച്ച മാ​ര്‍​ക്ക​റ്റ​ബി​ള്‍, ഇ​ന്നോ​വേ​റ്റീ​വ്, പ്രോ​ഫി​റ്റ​ബി​ള്‍, ക​രി​ക്കു​ലാ​ധി​ഷ്ഠി​ത വി​ഷ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രം. യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​ലും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ ചാ​ന്പ്യ​ന്‍​ഷി​പ് ട്രോ​ഫി ന​ല്‍​കും.

30 ന് ​രാ​വി​ലെ 10 ന് ​ക​രി​യ​ര്‍ സെ​മി​നാ​റും ന​ട​ക്കും. ആ​ര്‍. ജ​യ​പ്ര​സാ​ദ് നേ​തൃ​ത്വം ന​ല്‍​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​എ​ച്ച്എ​സ്ഇ അ​സി. ഡ​യ​റ​ക്ട​ര്‍ എ​സ്. സ​ജി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​ടി. ശ്രീ​കു​മാ​ര്‍, ജോ. ​ക​ണ്‍​വീ​ന​ര്‍ ആ​ര്‍. സ​ജീ​വ്, ട്രോ​ഫി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജി.​ആ​ര്‍. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.