കൊ​ല്ലം: കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം​പി​മാ​രും എം​എ​ല്‍​എ​മാ​രും പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു.

ദേ​ശീ​യ​പാ​ത 183 ല്‍ ​ഉ​ള്‍​പ്പെ​ടു​ന്ന കൊ​ല്ലം ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ര്‍ ആ​ലി​ഞ്ഞി​മൂ​ട് വ​രെ​യു​ള്ള 62 കി​ലോ​മീ​റ്റ​ര്‍ ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്തു.

പെ​രി​നാ​ട് മേ​ല്‍​പ്പാ​ലം മു​ത​ല്‍ ഭ​ര​ണി​ക്കാ​വ് വ​രെ​യു​ള്ള ബൈ​പ്പാ​സ് നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രൊ​പ്പോ​സ​ല്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. വി​ശ​ദ ച​ര്‍​ച്ച​യ്ക്ക് ന​വം​ബ​ര്‍ 22 ന് ​അ​ടു​ത്ത യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം​പി​മാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍​എ​മാ​രാ​യ എം. ​മു​കേ​ഷ്, പി.​സി. വി​ഷ്ണു​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍, ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.