കൊ​ല്ലം: ട്രെ​യി​ൻ വ​രു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് ഓ​ട്ടോ റെ​യി​ൽ​വേ ഗേ​റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ കു​ണ്ട​റ മു​ക്ക​ട റെ​യി​ൽ​വേ ഗേ​റ്റി​ലാ​ണ് സം​ഭ​വം.

കൊ​ല്ലം - ചെ​ന്നൈ എ​ഗ് മോ​ർ എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കു​മ്പോ​ൾ ഗേ​റ്റ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഗേ​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗേ​റ്റ് ഒ​ടി​യു​ക​യും തൊ​ട്ടു പി​ന്നാ​ലെ വ​ന്ന കെ​എ​സ്ഇ​ബി​യു​ടെ ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.

ജീ​പ്പി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ശേ​ഷം ഓ​ട്ടോ നി​ർ​ത്താ​തെ പോ​യി. ഗേ​റ്റ് ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം ചെ​ന്നൈ എ​ഗ് മോ​ർ എ​ക്സ്പ്ര​സും ഗു​രു​വാ​യൂ​ർ- മ​ധു​ര എ​ക്സ്പ്ര​സും അ​ൽ​പ​നേ​രം വൈ​കി. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ കേ​സെ​ടു​ത്തു. റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.