കൊ​ട്ടാ​ര​ക്ക​ര: സു​ഹൃ​ത്തു​ക്ക​ൾ ഒാ​ടി​ച്ച ബൈ​ക്കു​ക​ളി​ലൊ​ന്നു മു​ന്പേ​പോ​യ ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പി​ന്നാ​ലെ വ​ന്ന ബൈ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ലീ​ലാ ഭ​വ​നി​ൽ ഹൃ​ദേ​ഷ് (23) ആ​ണ് മ​രി​ച്ച​ത്. വ​ല്ല​ത്ത് വാ​ട​കയ്​ക്ക് താ​മ​സി​ക്കു​ന്ന നെ​ടു​മ്പ​ന സ്വ​ദേ​ശി ഷി​ജി​ൻ (22), പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ജ​റി​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഷി​ജി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ജ​റി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ റെ​യി​ൽ​വേ സ്റ്റേഷ​നു സ​മീ​പ​ത്തെ മേ​ൽ​പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബൈ​ക്കു​ക​ൾ. ഇ​വ​യി​ലൊ​ന്നു മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്കു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഹൃ​ദേ​ഷ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണു ത​ൽ​ക്ഷ​ണം മ​രി​ച്ചു. ര​ണ്ടാ​യി മു​റി​ഞ്ഞ ബൈ​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പി​ന്നാ​ലെ ബൈ​ക്കു​ക​ളി​ലുണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ മേ​ൽ പ​തി​ച്ചാ​ണ് അ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഹൃ​ദേ​ഷി​ന്‍റെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ‌