നെ​യ്യാ​റ്റി​ന്‍​ക​ര : പി​ക് അ​പ്പ് വാ​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1300 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും അ​ഞ്ച​ര ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റാ​ഫി, ഷാ​ഹി​ദ് എ​ന്നി​വ​രെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ കൈ ​കാ​ണി​ച്ചി​ട്ടും പ​രി​ശോ​ധ​ന​യ്ക്ക് നി​ര്‍​ത്താ​തെ വേ​ഗ​ത്തി​ല്‍ പോ​യ വാ​ഹ​ന​ത്തെ എ​ക്സൈ​സ് സം​ഘം പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ​ളം നി​റ​ച്ച ചാ​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍. 17 ഗ്രാ​മി​ന് 40 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​വ​ര്‍ വി​ല്‍​ക്കു​ന്ന​തെ​ന്നും പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ആ​കെ 35 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്നും എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പെ​രു​ന്പാ​വൂ​രി​ല്‍ നി​ന്നു​മാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യാ​ണ് ഇ​വ എ​ത്തി​ച്ച​ത്. റാ​ഫി​യു​ടെ​യും ഷാ​ഹി​ദി​ന്‍റെ​യും പ​ക്ക​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത അ​ഞ്ച​ര ല​ക്ഷം രൂ​പ പെ​രു​ന്പാ​വൂ​രി​ല്‍ നി​ന്നും ബാ​ല​രാ​മ​പു​ര​ത്തേ​യ്ക്കു​ള്ള യാ​ത്രാ​മ​ധ്യേ പ​ല​യി​ട​ത്തും വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ലൂ​ടെ ല​ഭി​ച്ച​താ​ണ്.

ഇ​രു​വ​രെ​യും നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പി​ന്‍, ഷി​ന്‍റോ ഏ​ബ്ര​ഹാം, വി​പി​ന്‍​ദാ​സ്, ഷി​ബു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ടീ​മാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന ക​ട​ത്ത് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.