കൊ​ല്ലം: ക​ന്നു​കാ​ലി സെ​ൻ​സ​സ് ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു. കൊ​ല്ലം ബി​ഷ​പ് ഹൗ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യാ​ണ് സെ​ന്‍​സ​സ് തു​ട​ങ്ങി​യ​ത്.
പ​ശു ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ 'പ​ശു​സ​ഖി 'മാ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തും. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. നാ​ലു മാ​സം നീ​ളു​ന്ന​താ​ണ് ക​ന്നു​കാ​ലി സെ​ന്‍​സ​സ്.

കു​ടും​ബ​ശ്രീ​യു​ടെ മൃ​ഗ​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 299 ഓ​ളം പ​ശു​സ​ഖി​മാ​രാ​ണ് എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍. ക​ന്നു​കാ​ലി​ക​ള്‍, വ​ള​ര്‍​ത്തു പ​ക്ഷി​ക​ള്‍, അ​രു​മ​മൃ​ഗ​ങ്ങ​ള്‍, അ​രു​മ​പ്പ​ക്ഷി​ക​ള്‍, മ​റ്റ് വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ എ​ണ്ണം, ഇ​നം, പ്രാ​യം, ലിം​ഗം എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ സെ​ന്‍​സ​സി​ലൂ​ടെ ശേ​ഖ​രി​ക്കും.

മൃ​ഗ​സം​ര​ക്ഷ​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടേ​യും വ​നി​താ സം​രം​ഭ​ക​രു​ടേ​യും എ​ണ്ണം, ഗാ​ര്‍​ഹി​ക ഗാ​ര്‍​ഹി​കേ​ത​ര സം​രം​ഭ​ങ്ങ​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ക​ണ​ക്കു​ക​ള്‍ എ​ന്നി​വ​യും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​റ​വു​ശാ​ല​ക​ള്‍, മാം​സ സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍ എ​ന്നി​വ​യു​ടേ​യും ക​ണ​ക്കെ​ടു​ക്കും.

ബി​ഷ​പ്സ് ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ല്ലം ബി​ഷ​പ് പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി, ഫാ. ​ജോ​ളി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ഡി. ഷൈ​ന്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​എ​ല്‍. അ​ജി​ത്ത്, ഡോ. ​വി​ഷ്ണു​ദ​ത്ത്, നാ​ദി​ര്‍​ഷ, ബീ​ന, അ​മ്പി​ളി, എ​സ്. റി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.