ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്‍റേ​ണ​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​യെ തു​ട​ർ​ന്ന് മു​ൻ സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ത​ദ്ദേ​ശ​സ്വ​യം ​ഭര​ണ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ബി​ജു ശി​വ​ദാ​സ​നെ​തി​രാ​യ ന​ട​പ​ടി​ക​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ ബി​ജു​വി​നെ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. നി​ല​വി​ൽ മ​ല​പ്പു​റം എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് ബി​ജു ശി​വ​ദാ​സ​ൻ.

പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജു ശി​വ​ദാ​സ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ​ക്കു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ്) കെ. ​വ​ന​ജ​കു​മാ​രി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.