ലോക കാഴ്ചാ ദിന ജില്ലാതല ഉദ്ഘാടനം നടത്തി
1460486
Friday, October 11, 2024 5:39 AM IST
പാരിപ്പള്ളി: ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പാരിപ്പള്ളി അമൃത എസ്എച്ച്എസ്എസിൽ നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിച്ചു. നേത്രസംരക്ഷണത്തിന് യുവ തലമുറ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് എംപി സൂചിപ്പിച്ചു. ഡോ.എസ്. കമലാക്ഷി ക്ലാസ് നയിച്ചു.
റാലിയും നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ളാഷ് മോബും നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഡോ. സാജൻ മാത്യൂസ്, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിതാ പ്രതാപ്, കല്ലുവാതുക്കൽ അജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.