കൊട്ടിയം: നമുക്ക് മുന്പേ നടന്നവരെ ചേർത്ത് പിടിക്കാം എന്ന സന്ദേശവുമായി കൊല്ലൂർവിള പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളജിന്റെ നേതൃത്വത്തിൽ വയോജന ദിനത്തിന്റെ ഭാഗമായി വയോജന സ്നേഹ സമ്മേളനം സംഘടിപ്പിച്ചു.
ഫാത്തിമ മെമോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് ഡയറക്ടർ നൂർജഹാൻ യൂനുസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. മിനി അധ്യക്ഷത വഹിച്ചു. ജയകുമാരി, ഫാത്തിമ മെമോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് മെമ്പർമാരായ സോഹെബ്, നജാദ് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന വയോജനങ്ങളെ പൊന്നാടയും സമ്മാനങ്ങളും നൽകി ചടങ്ങിൽ ആദരിച്ചു.