ദുരന്ത മുന്നറിയിപ്പ് പരീക്ഷണം നടത്തും
1458029
Tuesday, October 1, 2024 6:43 AM IST
കൊല്ലം: ‘കവചം' ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അഥോറിറ്റി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് രാവിലെ 11 നും 11.30നും ഇടയില്‍ നടത്തും.
പരീക്ഷണ സമയത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
വാളത്തുങ്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുരീപ്പുഴ സര്‍ക്കാര്‍ യു പി സ്കൂൾ , വെള്ളിമണ്‍ സര്‍ക്കാര്‍ യുപി സ്കൂള്‍, കുളത്തൂപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഴീക്കല്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സൈറണുകളിലാണ് ട്രയല്‍ റണ്‍ നടത്തുക.