മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചു
1458026
Tuesday, October 1, 2024 6:43 AM IST
കൊല്ലം: എം. മുകേഷ് എംഎല്‍എയ്ക്കെതിരേ പീഡന പരാതി നല്കിയ നടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കൊല്ലം ജില്ലാ സെഷന്‍സ് കോടതി സമീപിച്ചു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താന്‍ നടന്മാര്ക്കെതിരേ പരാതി നല്കിയുന്നുവെന്നും, ഈ സാഹചര്യത്തില്‍ ജില്ലയിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ തനിക്കെതിരേ കേസുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഏത് പോലീ സ് സ്റ്റേഷനെന്ന് വ്യക്തമാക്കാത്തതിനാല്‍ കോടതി പോലിസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജാമ്യപേക്ഷ ഏഴിന് പരിഗണിക്കും.