അരിപ്പയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു
1458025
Tuesday, October 1, 2024 6:43 AM IST
മടത്തറ: അരിപ്പയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു. ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ ഓയില്‍പാം നാട്ടുകല്‍ ഭാഗത്താണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടര്‍ കത്തി നശിച്ചത്.
ഓയില്‍ പാം തൊഴിലാളി രാജീവിന്റെ ഉടമസ്ഥതയിലുള്ള യമാഹ ഫാസിനോ സ്കൂട്ടര്‍ ആണ് കത്തിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഓടിച്ചുവരവേ സ്കൂട്ടറില്‍ നിന്ന് പുക ഉയരുകയായിരുന്നു. സ്കൂട്ടര്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടർന്നതായി രാജീവ് പറഞ്ഞു.
കടയ്ക്കല്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് തീ പൂര്‍ണമായും കെടുത്തിയത്. സ്കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. ചിതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.