കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകൾ സമാപിച്ചു
1458023
Tuesday, October 1, 2024 6:43 AM IST
കുണ്ടറ: കിഴക്കകല്ലട ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലെയും വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ സമാപിച്ചു.
ഗ്രാമസഭകളിൽ മാലിന്യമുക്ത നവകേരളം പരിപാടിയെക്കുറിച്ചും ദേശീയ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ചും ചർച്ചകൾ നടന്നു. വ്യക്തിഗത ആസ്തികൾക്കുള്ള അപേക്ഷകളും അംഗീകരിച്ചു. കോയിക്കൽ ഒന്നാം വാർഡിലെ ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയമ്മ അധ്യക്ഷത വഹിച്ചു. പഴയാർ രണ്ടാം വാർഡിൽ മെമ്പർ ശ്രീരാഗ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ ഉഷാദേവി ഉദ്ഘാടനം ചെയ്തു. നിലമേൽ വാർഡിൽ വാർഡ് മെമ്പർ സജിലാൽ ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു. ഓണമ്പലം വാർഡിൽ വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം കോശി അലക്സ് യോഗം ഉദ്ഘാടനം ചെയ്തു.
ടൗൺ വാർഡിൽ മെമ്പർ സുനിൽകുമാർ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഉഷാദേവി യോഗം ഉദ്ഘാടനം ചെയ്തു. ശിങ്കാരപ്പള്ളി വാർഡിൽ വാർഡ് മെമ്പർ മല്ലിക ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. താഴം വാർഡിൽ വാർഡ് മെമ്പർ അമ്പിളി ശങ്കർ ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു. കൊടുവിള വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ലാലി ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു. കോയിക്കൽ മുതൽ താഴം വരെയുള്ള എല്ലാ വാർഡുകളിലും ഗ്രാമസഭകളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.