പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി പരാതി
1457839
Monday, September 30, 2024 6:35 AM IST
വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തിലെ നാറാണി വാര്‍ഡില്‍ ഇടുക്കത്ത് കോണത്ത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് അനധികൃതമായി കത്തിക്കുന്നതെന്ന് നാട്ടുകാർ. പഞ്ചായത്തില്‍ ഉടനീളം വീട്കളില് നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരമാണ് ഇവിടെ കത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഉയരുന്ന പുകശ്വസിച്ച് പ്രദേശവാസികളായ നിരവധി പേര്‍ക്ക് ശ്വാസതടസവും അനുബന്ധ രോഗങ്ങളും ഉണ്ടായതായി പരാതിയുണ്ട്.
സംഭവത്തിൽ പഞ്ചായത്തോ, ആരോഗ്യവകുപ്പ് അധികൃതരോ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് പറയുന്ന പഞ്ചായത്ത് അധികൃതര്‍ തന്നെ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതില്‍ ഇപ്പോൾ പ്രതിഷേധം ശക്തമായിട്ടുണ്ട്.