എസ്.ജി. കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
1457838
Monday, September 30, 2024 6:33 AM IST
കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷന്റെ(ആർട്ട്) 24-ാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും റിട്ട. പോലീസ് സൂപ്രണ്ട് എം. കൃഷ്ണഭദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രഫ. ടി.ജെ. ജോൺസൺ അധ്യക്ഷത വഹിച്ചു.
പ്രഫ. കെ.ഒ. ജോൺസൺ, പ്രഫ. ജി. ജേക്കബ്, പ്രഫ. ടി. ബാബുക്കുട്ടി, പ്രഫ. എസ്. ജോർജ്, ഡോ. കെ.സി. രാജു, ഡോ.പി.കെ. ജോസ്കുട്ടി, പ്രഫ. ജേക്കബ് വർഗീസ് പണിക്കർ, പ്രൊഫ. ടി.എസ്. ജോയി എന്നിവർ പ്രസംഗിച്ചു.
സെന്റ് ഗ്രിഗോറിയോസ് കോളജ് പൂർവ വിദ്യാർഥിയും കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ യുജി ബോർഡ് ചെയർമാനുമായ ഡോ. ഈപ്പൻ ചെറിയാനെ അനുമോദിച്ചു. സ്കോളർഷിപ്പ് വിതരണവും നടന്നു.