കൊട്ടാരക്കര: ദേശീയപാതയിൽ നെടുവത്തൂരിൽ പാൽ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ഡ്രൈവർക്കും സഹായിക്കും പരിക്ക്. പരിക്കുകൾ സാരമുള്ളതല്ല. പുലർച്ചെ പാലുമായെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ തല കീഴായി മറിഞ്ഞത്. ലോറിയുടെ ഡീസൽ ടാങ്ക് ചോർന്നത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സും പോലീസും എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.