സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്
1453725
Tuesday, September 17, 2024 1:03 AM IST
ചവറ: കെഎംഎംഎൽ കമ്പനിയിലെ ഡിസിഡബ്ലു ജീവനക്കാരനും ഭാര്യയ്ക്കും നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം. കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റ ഇരുവരും ആശ്രമം ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടി.
ചവറ ചെറുശേരി ഭാഗം വാഴതറയിൽ എസ്. ജയകുമാർ, ഭാര്യ സൗമ്യ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം അഞ്ചിന് വീട്ടിൽ മറ്റൊരാളുമായി സംസാരിച്ച് നിന്ന ജയകുമാറിനെ മദ്യപിച്ചെത്തിയ ചെറുശേരിഭാഗം സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണുവാണ് കാരണമില്ലാതെ തർക്കിച്ച് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.
ജയകുമാറിന്റെ മാല ഇയാൾ പൊട്ടിച്ചെടുത്തതായി പരാതിയിൽ പറയുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകി വീട്ടിലേക്ക് ഭാര്യയുമായി മടങ്ങുന്പോൾ ആറംഗ ക്വട്ടേഷൻ സംഘം ആക്രമിച്ചു. പരിക്കേറ്റ ഇരുവരേയും നീണ്ടകര താലൂക്കാശുപത്രിയിലും തുടർന്ന് ആശ്രമം ഇഎസ്ഐ ആശുപത്രിയിലും ചികിത്സ തേടി.