പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പരവൂർ പോലീസ് പിടികൂടി. പൂതക്കുളം കോട്ടുവൻകോണം ജാസ്മീൻ മൻസിലിൽ മുഹമ്മദ് ഷാഫി (30) യാണ് അറസ്റ്റിലായത് .
ഇക്കഴിഞ്ഞ 26 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സബ് ഇൻസ്പെക്ടർ വിഷ്ണു സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, അനൂപ് കൃഷ്ണൻ, നെൽസൺ, സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.