സീതാറാം യചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
1453303
Saturday, September 14, 2024 5:53 AM IST
കൊല്ലം: രാഷ്ട്രീയ മൂല്യങ്ങള്‍ മുറുകെപിടിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദേശീയ മുഖമായി മാറിയ സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി അനുശോചിച്ചു.
വര്‍ഗീയതയോട് സന്ധിയില്ലാതെ സമരം ചെയ്ത് മതേതരത്വം കാത്തു സൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച സീതാറാം യെച്ചൂരിയുടെ വേര്‍പാട് മതേതര ഇന്‍ഡ്യയ്ക്ക് കനത്ത നഷ്ടമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
കൊട്ടാക്കര: മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വർത്തമാന ഇന്ത്യയിലെ ശക്തനായ ഇടതുപക്ഷ നേതാവ് ആയിരുന്നു സീതാറാം യെച്ചൂരിയെന്ന് കേരളാ കോൺഗ്രസ് -ബി ജില്ലാ കമ്മിറ്റി അനുശോചനത്തിൽ അറിയിച്ചു.എ. ഷാജു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എലിയാമ്മ, ജി. ഗോപാലകൃഷ്ണപിള്ള, നെടുവന്നൂർ സുനിൽ, ജേക്കബ് വർഗീസ് വടക്കടത്, റിയാസ് മുഹമ്മദ്, കെ. പ്രഭാകരൻ നായർ, തൃക്കണ്ണമംഗൽ ജോയികുട്ടി, പെരുംകുളം സുരേഷ്, നീലേശ്വരം ഗോപാലകൃഷ്ണൻ, കെ.എസ്. രാധാകൃഷ്ണൻ, സബാഷ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജനാധിപത്യ സംരക്ഷകനായി അനീതിക്കെതിരേ പോരാടുകയും ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് കലാസാംസ്കാരിക കൂട്ടായ്മയായ " ഫ്രണ്ട്സ് തരംഗം അനുശോചിച്ചു.