തൊടിയൂർ പഞ്ചായത്ത് ഭരണം യുഡിഎഫിന്; ബിന്ദു വിജയകുമാർ പ്രസിഡന്റ്
1452199
Tuesday, September 10, 2024 5:48 AM IST
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്ത് ഭരണം യൂഡിഎഫിന്. ബിന്ദു വിജയകുമാർ പ്രസിഡനന്റ്. നിയമസഭാ തെരഞ്ഞുടുപ്പിൽ സിപിഎമ്മിന് ദയനീയ തോൽവി സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ പതിനൊന്നിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യൂ ഡി എഫിന് സ്ഥാനാർഥി യായി മത്സരിച്ച ബിന്ദു വിജയകുമാറിന് 12-വോട്ടും എൽ ഡി എഫിനു വേണ്ടി മത്സരിച്ച ബിന്ദു രാമചന്ദ്രന് 11-വോട്ടും കിട്ടി. ബിന്ദു വിജയകുമാർ പഞ്ചായത്ത് പ്രസിഡന്റായി വിജയിച്ചതായി വരണാധി കാരി പ്രഖ്യാപിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, ചിറ്റു മൂലനാസർ, ടി. തങ്കച്ചൻ നജീം മണ്ണേൽ, അഡ്വ :കെ എ ജവാദ്, ബി.എസ്. വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ സി.ഒ. കണ്ണൻ, സുന്ദരേശൻ,
എൻ. രമണൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, മെമ്പറൻന്മാരായ ധർമദാസ്, സഫീനാ അസീസ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ എ.എ. അസീസ്, അഡ്വ. വിജയൻ, ചേട്ടിയത്ത് അജയൻ, യുഡിഎഫ് തൊടിയൂർ മണ്ഡലം ചെയർമാൻ പുതുക്കാട്ട് ശ്രീകുമാർ, കല്ലേലിഭാഗം ബാബു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
25 വർഷം എൽഡിഎഫ് ഭരിച്ച തൊടിയൂർ പഞ്ചായത്ത് കൈവിട്ടുപോയത് പിണറായിയുടെ ദുർ ഭരണം കാരണമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കേരളത്തിൽ ഉന്നത പോലീസ് ഓഫീസർമാരെ ആർഎസ്എസ് നേതാക്കളുടെ ശിങ്കിടികളാക്കി മാറ്റി ബിജെപിയുടെ സ്നേഹം പിടിച്ചു പറ്റാൻ പിണറായി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനെതിരേ ജനങ്ങൾ പ്രതികരിച്ചതിന്റെ തെളിവാണ് ഉപ തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ എൽഡിഎഫിന്റെ കുത്തക വാർഡ് തിരിച്ചു പിടിക്കുകയും പഞ്ചായത്ത് ഭരണം യുഡിഎഫിന് തിരിച്ചു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.