നൂറനാട് ഹനീഫ് നോവൽ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
1296592
Monday, May 22, 2023 11:44 PM IST
കൊല്ലം: നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ 13 -ാം നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.
25,052 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസിൽ താഴെയുള്ള എഴുത്തുകാരുടെ നോവലാണ് പരിഗണിക്കുക.
2020, 21, 22, 23 വർഷത്തിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്ന് കോപ്പി ജൂൺ 10നകം ആർ വിപിനചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണ സമിതി, ജില്ലാ ബാങ്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം -1 വിലാസത്തിൽ അയയ്ക്കണം. വായനക്കാർക്കും മികച്ചകൃതികൾ നിർദേശിക്കാം. ഫോൺ: 9447472150, 9447453537.