ലോഗോ പ്രകാശനം നടത്തി
1539389
Friday, April 4, 2025 1:10 AM IST
മാലോം: കെഎസ് യു മാലോത്ത് കസബ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ അഖില കേരള വടംവലി മത്സരത്തിന്റെ ലോഗോ മാലോം സെന്റ് ജോര്‍ജ് ഫെറോന ചര്‍ച്ച് വികാരി ഫാ. ജോസ് തൈക്കുന്നുംപുറം രക്ഷാധികാരി വി. ജെ.ആന്‍ഡ്രൂസിന് നല്കി പ്രകാശനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് ഗിരീഷ് വട്ടക്കാട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അലക്സ് നെടിയകാലയില്‍, മോന്‍സി ജോയ്, പഞ്ചായത്തംഗങ്ങളായ ജെസി ടോമി, പി.സി.രഘുനാഥന് നായര്‍, രക്ഷാധികാരി ടി.കെ.എവുജിന്‍, സാനി വി.ജോസഫ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ദിനേശന്, സാജന് പുഞ്ച, ജോയ് പേണ്ടാനത്ത് എന്നിവര്‍ പ്രസംഗിച്ചു.
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എന്‍.ഡി.വിന്‍സന്റ് സ്വാഗതവും ജോബി കാര്യാവില്‍ നന്ദിയും പറഞ്ഞു.