മംഗലംകളി പരിശീലനം ആരംഭിച്ചു
1539682
Saturday, April 5, 2025 1:02 AM IST
കല്യോട്ട്: മംഗലംകളി അക്കാദമിയുടെ നേതൃത്വത്തില്‍ കല്യോട്ട് ജിഎച്ച്എസ്എസില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മംഗലംകളി പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്മാന് ഒ.കെ.പ്രഭാകരന് അധ്യക്ഷതവഹിച്ചു.
വാര്‍ഡ് മെംബര്‍ രതീഷ് കാട്ടുമാടം, ഗംഗാധരന് ബിദിയാല്‍, ശ്രീധരന് കൊളത്തൂര്‍, നാരായണന് കല്യോട്ട്, കണ്ണന് ആനപ്പെട്ടി, സുരേഷ് പായം, കൃഷ്ണന് പുളുവിഞ്ചി, ഷിബു പണത്തൂര്‍, സുകുമാരന്‍ കള്ളാര്‍, സതീശന് വെളുത്തോളി, കുഞ്ഞികൃഷ്ണന് അമ്പിലാടി, സന്ധ്യ കൊളത്തൂര്‍, നിമിത കല്യോട്ട് എന്നിവര്‍ സംസാരിച്ചു.
ശ്രീധരന് കൊളത്തൂര്‍, ഉമേശന് മുടന്തേന്‍പാറ, ഭാസ്കരന് ചെമ്പേന, ശശിധരന് കപ്പള്ളി, നിധിന് കോട്ടമല, ജയചന്ദ്രന് ചാമക്കുഴി, രാഘവന് അടുക്കം, മോഹന്‍ കോട്ടപ്പാറ എന്നിവര്‍ വിവിധ ദിവസങ്ങളിലായി ക്ലാസ് നയിക്കും.