സൗരോർജവേലിയുടെ പുനർനിർമാണം: ഡിഎഫ്ഒ പരിശോധന നടത്തി
1539678
Saturday, April 5, 2025 1:02 AM IST
റാണിപുരം: റാണിപുരം മുതൽ പാറക്കടവിലെ കർണാടക വനാതിർത്തി വരെ സൗരോർജ വേലിയുടെ പുനർനിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷ്റഫ് നേരിട്ടെത്തി പരിശോധന നടത്തി. മൂന്നര കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ വേലിയുടെ പ്രവൃത്തികൾ നടക്കുന്നത്.
റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, സെക്രട്ടറി ഡി. വിമൽ രാജ്, ട്രഷറർ എം.കെ. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രതീഷ് എന്നിവരും സംബന്ധിച്ചു.
പാറക്കടവിലെ സൗരോർജ വേലിയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണസമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ യോഗം ചേർന്നിരുന്നു.