ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോസ്ഥൻ മരിച്ചു
1538139
Monday, March 31, 2025 12:04 AM IST
കാഞ്ഞങ്ങാട്: ഡ്യൂട്ടിക്ക് പോകവെ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോസ്ഥൻ മരിച്ചു. ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ കുതിരുമ്മല്‍ സ്വദേശി കെ.വിനീഷ് (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ ദേശീയപാതയിലെ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. വിനീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരത്തോടെ പാലക്കുന്ന് സമുദായശ്മശാനത്തില്‍ സംസ്കാരം നടത്തി. കോട്ടമ്പത്ത് അമ്പു-പത്മാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: സ്നേഹ (പള്ളിപ്പാറ, ചീമേനി). മകന്: മല്‍ഹാന്‍ (നാല്). സഹോദരന്: വിപിന്‍ (ഇന്ത്യന്‍ മിലിട്ടറി).