കുടുംബശ്രീ നല്കിയ ഡ്രോണില്‍ സക്കീനയുടെ സ്വപ്നങ്ങള്‍ പറക്കുന്നു
1538073
Sunday, March 30, 2025 7:37 AM IST
കാസര്‍ഗോഡ്: കാര്‍ഷിക വിളപരിപാലനത്തില്‍ മരുന്നു തളിക്കുന്നതിനുള്ള പ്രാധന്യ വളരെ വലുതാണ്. എന്നാല്‍ ഇതിന് ആവശ്യമായ തൊഴിലാളികളുടെ ലഭ്യത കുറവ് കാര്‍ഷിക മേഖലയെ തന്നെ പ്രതിസന്ധിയിലാക്കൂന്നു. ഇതിനൊരു പരിഹാരവുമായി കര്‍ഷകര്‍ക്കിടയില്‍ എത്തിയിരിക്കുകയാണ് സക്കീനയും ഡ്രോണും.
മുളിയാര്‍ പൊവ്വല്‍ സ്വദേശിയായ സക്കീന ഒരു വര്‍ഷം മുമ്പാണ് കാര്‍ഷിക മേഖലയില്‍ പുതുഗാഥ രചിക്കാന്‍ ഡ്രോണ്‍ പരിശീലനം നേടുന്നത്. ജില്ലയില്‍ അധികമാരും കൈ വച്ചിട്ടില്ലാത്ത ഈ മേഖലയില്‍ തിളങ്ങാന്‍ കുടുംബശ്രീയുടെ അകമഴിഞ്ഞ പിന്തുണയും സക്കീനയ്ക്ക് ലഭിച്ചു.
എഫ്എസിടി, കുടുംബശ്രീ സംസ്ഥാന മിഷന് എന്നിവരുടെ സഹകരണത്തോടുകൂടി ചെന്നൈയിലും തിരുവനന്തപുരത്തുമായി പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ സക്കീനയ്ക്ക് കുടുംബശ്രീ ഡ്രോൺ പൈലറ്റ് ലൈസന്‍സ് സൗജന്യമായി ലഭ്യമാക്കി. കൂടാതെ 10 ലക്ഷം രൂപ വില മതിക്കുന്ന ഡ്രോണ്‍ കുടുംബശ്രീ ഇടപ്പെട്ട് നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സക്കീന ഒഴിവു ദിവസങ്ങളില്‍ തന്റെ ഡ്രോണുമായി സേവനം ആവശ്യപ്പെടുന്ന കര്ഷകര്ക്കിടയിലേക്കിറങ്ങും. നെല്‍കൃഷിയുടെ സീസണ് ആയാല്‍ നല്ലൊരു വരുമാനം മരുന്നു തളിക്കുന്നതിലൂടെ സക്കീനയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്നു കാര്‍ഷിക വിളകള്‍ക്കൊപ്പം ഡ്രോണിന്റെ തണലില്‍ സക്കീനയുടെ സ്വപ്നങ്ങളും വിളയുകയാണ്. സക്കീനയെ കൂടാതെ ബേഡഡുക്ക പഞ്ചായത്തിലെ നീതു, ചെമ്മനാട് പഞ്ചായത്തിലെ ശ്രുതി, പനത്തടി പഞ്ചായത്തിലെ ശ്രുതി, ചെമ്മനാട് പഞ്ചായത്തിലെ ജിജി, പള്ളിക്കര പഞ്ചായത്തിലെ രജനി, അജാനൂര്‍ പഞ്ചായത്തിലെ സില്‍ന എന്നിവര്‍ക്കും ഡ്രോണ്‍ ലഭിച്ചിടുണ്ട്.