റാണിപുരത്തെ ടവർ ഉടൻ പ്രവർത്തനക്ഷമമാക്കണം
1538474
Tuesday, April 1, 2025 12:48 AM IST
റാണിപുരം: റാണിപുരത്ത് ബിഎസ്എൻഎൽ നിർമാണം പൂർത്തിയാക്കിയ ടവർ ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ നേതൃത്വത്തിൽ റാണിപുരം ടവറിന് മുന്നിൽ ധർണാസമരം നടത്തി.
റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അധ്യക്ഷത വഹിച്ചു. ഷാജി ചാരാത്ത്, ഐവിൻ ജോസഫ്, ഷൈൻ ജേക്കബ്, അനിൽ വെട്ടിക്കാട്ടിൽ, കെ.എം. സൈമൺ എന്നിവർ പ്രസംഗിച്ചു.