മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം
1539677
Saturday, April 5, 2025 1:02 AM IST
ചിറ്റാരിക്കാൽ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പ്രോസിക്യൂട്ട് ചെയ്യാൻ എസ്എഫ്ഐഒയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ പ്രകടനം നടത്തി.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊലൂഷൻ നല്കാത്ത സേവനത്തിനാണ് മാസപ്പടി വാങ്ങിയതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
കെപിസിസി അംഗം ശാന്തന്മ ഫിലിപ്പ്, ഡിസിസി സെക്രട്ടറി ടോമി പ്ലാച്ചേരി, ജോയി ജോസഫ്, തോമസ് മാത്യു, ജോസഫ് മുത്തോലി, സെബാസ്റ്റ്യൻ പൂവത്താനി, അഗസ്റ്റിൻ ജോസഫ് എന്നിവർ നേതൃത്വം നല്കി.