കളി കാര്യമാകണം
1538756
Wednesday, April 2, 2025 1:14 AM IST
പഠനം കഴിഞ്ഞു...ഇനി രണ്ടുമാസക്കാലം കളിയുടെ കാലമാണ് കുട്ടികൾക്ക്. പഴയകാലം പോലെയല്ല കളി. പുതിയ കാലഘട്ടത്തിൽ "കളി കാര്യമാണ്'... ഫുട്ബോൾ, വോളിബോൾ, ഹോക്കി, നീന്തൽ തുടങ്ങിയ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നല്കാൻ വിവിധ അക്കാഡമികൾ തയാറായിക്കഴിഞ്ഞു. പ്രഫഷണൽ കോച്ചുകളെ ഉൾപ്പെടുത്തിയാണ് പരിശീലനം ഉൾപ്പെടെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ നടക്കുന്ന പരിശീല ക്യാന്പുകളിൽ നിന്നും സംസ്ഥാന-ദേശീയ താരങ്ങളായവർ നിരവധി പേരുണ്ട്.
കായിക മേഖലയിൽ മാത്രമല്ല, നൃത്തം, സംഗീ തം, നാടകം, തുടങ്ങിയ കലാ മേഖലയിലും പരിശീ ലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾ ക്കായി വിവിധ പരിശീലനം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
നീന്തല്‍
പാലാവയല്: സെന്റ് ജോണ്‍സ് സ്കൂളിനോടനുബന്ധിച്ചുള്ള ദേശീയ നിലവാരത്തിലുള്ള നീന്തല്‍ക്കുളത്തില്‍ അവധിക്കാല നീന്തല്‍ പരിശീലനത്തിന് എട്ടുവയസിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവസരം. ഇന്നു മുതല്‍ മെയ് 30 ന് വരെ എല്ലാ ദിവസവും രാവിലെ ആറുമണി മുതല്‍ 10 മണി വരെയും വൈകുന്നേരം നാലു മുതല്‍ ആറു വരെയും വിവിധ ബാച്ചുകള്‍ക്ക് പരിശീലനം നല്‍കും. ഒരു കുട്ടിക്ക് ഒരു മണിക്കൂര്‍ നേരമാണ് പരിശീലനം ലഭിക്കുക. 14 ദിവസം കൊണ്ട് ഒരു കുട്ടിയുടെ പരിശീലനം പൂര്‍ത്തിയാകും. വിദേശരാജ്യങ്ങളിലടക്കം സിമ്മിംഗ് പൂളുകളില്‍ പരിശീലനം നല്‍കിയിട്ടുള്ള ബിജു മാത്തശേരില്‍ ആണ് മുഖ്യ പരിശിലകന്. ഫോണ്‍: 9744175272.
യോഗ
പുളിങ്ങോം: പുളിങ്ങോം ഗവ. ആശുപത്രിക്ക് സമീപം പെരിങ്ങല്ലൂര്‍ ടവറിലുള്ള ബോധി അക്കാദമി ഓഫ് യോഗ & മാര്‍ഷ്യല്‍ ആര്‍ട്സില്‍ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക യോഗ പരിശീലനമൊരുക്കുന്നു. ഈ വര്‍ഷത്തെ സമ്മര്‍ യോഗ ക്യാമ്പിന് ഈ മാസം ഏഴുമുതല്‍ തുടക്കമാകും. രാവിലെ 7.30 മുതല്‍ 8.30 വരെയാണ് പരിശീലനം. ഫോണ്‍: 7306407511, 7907051716.
വോളിബോള്‍
വെള്ളരിക്കുണ്ട്: പ്ലാച്ചിക്കര കെകെ സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ സഹകരണത്തോടെ കിനാവൂര് ചന്തു ഓഫീസര്‍ മെമ്മോറിയല്‍ വോളിബോള്‍ അക്കാദമിയുടെ സെലക്ഷന് ട്രയല്‍ അഞ്ചിനു പ്ലാച്ചിക്കരയില്‍ നടക്കും. താല്പര്യമുള്ളവര് അന്നേദിവസം ഉച്ചയ്ക്ക് 1.30നു മുന്‍പായി സെലക്ഷന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവണം. 10 മുതല്‍ 17 വയസ് വരെയുള്ള ആണ് /പെണ് കുട്ടികള്‍ക്കാണ് സെലക്ഷന്. ആണ്‍കുട്ടികള്‍ 180 സെന്റിമീറ്റര്‍, പെണ്‍കുട്ടികള്‍ 170 സെന്റിമീറ്റര്‍ ഉയരമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9496139938, 9400283120, 8547453354.
ഹോക്കി
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഹോക്കി സമ്മര്‍ ക്യാമ്പ് ഏഴിനു തുടങ്ങും. ഫോണ്‍: 9447542861.
നാടകം മുതല്‍
ഫുട്ബോള്‍ വരെ
കൊട്ടോടി: കൊട്ടോടി ജിഎച്ച്എസ്എസില്‍ എട്ട്, ഒമ്പത് തീയതികളില്‍ നാടകകളരി നടക്കും. നാടന്‍പാട്ട് ശില്പശാല, കരകൗശല പ്രവര്‍ത്തി പരിചയ ശില്പശാല, ഏകദിന ജ്യോമെട്രിക് പാറ്റേണ്‍ ക്യാമ്പ്, ഏകദിന ചിത്രരചന ക്യാമ്പ്, വാനനിരീക്ഷണ -ബഹിരാകാശ ക്യാമ്പ്, ഫുട്ബോള്‍ ക്യാമ്പ് എന്നിവ നടക്കും. സഞ്ചരിക്കുന്ന വായനശാലയാണ് മറ്റൊരുപ്രത്യേകത. രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ പ്രദേശത്തും ലൈബ്രറി പുസ്തകങ്ങളുമായി സ്കൂള്‍ ബസ് എത്തും.
നൃത്തം
പെരിയ: നൂപൂരധ്വനി നൃത്തവിദ്യാലയത്തില്‍ ഇന്നുമുതല്‍ ഭരതനാട്യം, നാടോടിനൃത്തം, കുച്ചുപ്പുടി, മോഹിനിയാട്ടം, സെമിക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്‍ പരിശീലനം. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകുന്നേരം നാലുവരെയാണ് പരിശീലനം. അഞ്ചുവയസിനു മുകളിലുള്ള ഏവര്‍ക്കും പ്രവേശനം. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ബാച്ച്. ഫോണ്‍: 8281577290, 98477 82290.
ക്ലാസിക്കല്‍ ഡാന്‍സ്
മുതല്‍ കരാട്ടെ വരെ
പെരിയ: പ്രാണ ആര്‍ട്സ് അക്കാദമിയില്‍ ക്ലാസിക്കല്‍ ഡാന്‍സ്, ശാസ്ത്രീയസംഗീതം, മ്യൂസിക് ഇന്‍സ്ട്രുമെന്റ്സ്, ചിത്രരചന, മോണോആക്ട്, കഥാപ്രസംഗം, യോഗ, കളരി, കരാട്ടെ എന്നിവയില്‍ പരിശീലനം നല്കുന്നു. ഫോണ്‍: 9847690397, 9747103782.