തൊഴിലുറപ്പിൽ മികച്ച നേട്ടവുമായി പരപ്പ ബ്ലോക്ക്
1538753
Wednesday, April 2, 2025 1:14 AM IST
പരപ്പ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ അവസാനിച്ചപ്പോൾ ഏഴു പഞ്ചായത്തുകളിലായി 12,47,294 തൊഴിൽ ദിനങ്ങൾ അടക്കം ആകെ 54,81, 47,000 രൂപയുടെ പദ്ധതി നേട്ടം കൈവരിച്ചു ജില്ലയിൽ ഒന്നാമത്തെത്തി പരപ്പ ബ്ലോക്ക് പഞ്ചായത്ത്.
ആകെ തൊഴിൽ ദിനങ്ങളിൽ കോടോം-ബേളൂർ- 2,34,018, പനത്തടി-2,32,918, കിനാനൂർ-കരിന്തളം-1,95,771, കള്ളാർ-1,24,747, ഈസ്റ്റ് എളേരി-1,65,661, ബളാൽ- 1,42,881, വെസ്റ്റ് എളേരി- 1,51,298 എന്നിങ്ങനെ തൊഴിൽ ദിനങ്ങളുടെ എണ്ണം. 7,778 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങളും 244 പട്ടിക വർഗ കുടുംബങ്ങൾക്ക് 200 തൊഴിൽദിനങ്ങളും നൽകി.
സുഭിക്ഷകേരളം പരിപാടിയിൽ ആയിരത്തോളം വ്യക്തിഗത ആസ്തികളുടെ നിർമാണം, പൊതു ആസ്തികൾ എന്നിങ്ങനെ കഴിഞ്ഞ സാമ്പത്തികവർഷം ചെലവഴിച്ചതിനേക്കാൾ ഈ വർഷം 5,96,62,000 രൂപയുടെ അധികനേട്ടം ബ്ലോക്ക് പഞ്ചായത്തിന് നേടിയെടുക്കാൻ കഴിഞ്ഞു.