വന്യമൃഗശല്യം: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
1539095
Thursday, April 3, 2025 2:02 AM IST
വെള്ളരിക്കുണ്ട്:വന്യമൃഗങ്ങൾ നാട്ടിൽ വിഹരിക്കുമ്പോൾ ഭരണാധികാരികൾ നിസംഗരായിരിക്കുന്നത് കടുത്ത അവഗണനയും ഭരണഘടനാലംഘനവുമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ സ്കൂളിൽ പോകാൻ പോലും ഭയക്കുകയാണെന്നും റബർ കർഷകർക്ക് ടാപ്പിംഗ് നടത്താൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ അധ്യക്ഷതവഹിച്ചു.
ബഷീർ വെള്ളിക്കോത്ത് (മുസ്ലിംലീഗ്) ജെറ്റോ ജോസഫ് (കേരള കോൺഗ്രസ്), കൂക്കൾ ബാലകൃഷ്ണൻ (ആർഎസ്പി), ടി.വി.ഉമേശൻ (സിഎംപി), ഹരീഷ് പി.നായർ, ടോമി പ്ലാച്ചേരി, എ.സി.എ.ലത്തീഫ്, പ്രിൻസ് ജോസഫ്, മധുസൂദനൻ ബാലൂർ, എം.പി.ജോസഫ് എന്നിവർ സംസാരിച്ചു.
10നു വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് നടക്കുന്ന സമരത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി രാജു കട്ടക്കയം (ചെയർമാൻ), ജെറ്റോ ജോസഫ് (വർക്കിംഗ് ചെയർമാൻ), ബഷീർ വെള്ളിക്കോത്ത്, പ്രിൻസ് ജോസഫ് (വൈസ് ചെയർമാൻമാർ), എ.സി.എ.ലത്തീഫ് (ജനറൽ കൺവീനർ), കൂക്കൾ ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.