കോട്ടയം അതിരൂപത ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി
1538755
Wednesday, April 2, 2025 1:14 AM IST
മാലക്കല്ല്: കെസിവൈഎൽ കോട്ടയം അതിരൂപത ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന് മാലക്കല്ല് ലൂർദ് മാതാ ദേവാലയ ഗ്രൗണ്ടിൽ തുടക്കമായി. കോട്ടയം അതിരൂപതയിലെ വിവിധ മേഖലകളിൽ നിന്ന് 34 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു. രാജപുരം എസ്ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെസിവൈഎൽ യൂണിറ്റ് പ്രസിഡന്റ് ആൽബിൻ ജോർജ് അടിയായിപ്പള്ളിൽ അധ്യക്ഷതവഹിച്ചു.
ഇടവക വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎൽ രാജപുരം ഫൊറോന ചാപ്ലിൻ ഫാ.സനീഷ് കയ്യാലക്കകത്ത്, വാർഡ് മെംബർ മിനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. അബീന സാലു ആനിമൂട്ടിൽ സ്വാഗതവും ജോബിന ജോസ് അത്തിമറ്റത്തിൽ നന്ദിയും പറഞ്ഞു. അസി. വികാരി ഫാ. റ്റിനോ ചാമക്കാലയിൽ, യൂണിറ്റ് ഡയറക്ടർ സാലു ആയിലാറ്റിൽ, അൽന സോണിഷ് ആക്കമാലിൽ എന്നിവർ നേതൃത്വം നൽകി.