ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനം തുടങ്ങി
1538757
Wednesday, April 2, 2025 1:14 AM IST
തൃക്കരിപ്പൂർ: ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനത്തിന് തൃക്കരിപ്പൂരിൽതുടക്കമായി. സുഹൃദ് സമ്മേളനവും യാത്രയയപ്പും ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ദിവാകരൻ അധ്യക്ഷത വഹിച്ചു.
കെ.പത്മനാഭൻ, സന്തോഷ്കുമാർ ചാലിൽ, എം.കുഞ്ഞിക്കണ്ണൻ നായർ, രവീന്ദ്രൻ മാണിയാട്ട്, എം.അരുൺകുമാർ, കെ.പ്രീത എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് നരേഷ് കുമാർ കുന്നിയൂർ അധ്യക്ഷതവഹിച്ചു.
പി.എൻ.ഗോപികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇന്നു രാവിലെ 10നു നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.