നമ്പ്യാർക്കാലിലെ പുഴയോര പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു
1539102
Thursday, April 3, 2025 2:02 AM IST
നീലേശ്വരം: പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിനോട് ചേർന്ന് നിർമിച്ച പുഴയോര പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കാസർഗോഡ് വികസന പാക്കേജിൽ നിന്ന് 1.13 കോടി രൂപ ചെലവിലാണ് ഇവിടെ വിനോദസഞ്ചാരകേന്ദ്രം ഒരുക്കിയത്. 2021 ലാണ് പാർക്കിന്റെ നിർമാണം തുടങ്ങിയത്.
അരയി പുഴയ്ക്ക് കുറുകേയുള്ള പഴയ അണക്കെട്ടും പുതിയ പാലവും റോഡും ഇരുവശങ്ങളിലുമുള്ള പാടങ്ങളും ഇടയ്ക്കിടെ വിരുന്നെത്തുന്ന ദേശാടനക്കിളികളും വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ സൗന്ദര്യം പകരും. മുതിർന്നവർക്ക് സായാഹ്ന വിശ്രമത്തിനും കുട്ടികൾക്ക് കളിക്കാനും ഇവിടെ ഇടമൊരുക്കിയിട്ടുണ്ട്.
നിർദിഷ്ട ഉൾനാടൻ ജലപാത പൂർത്തിയാകുമ്പോൾ ഇവിടെ ബോട്ട് യാത്രയ്ക്കും സൗകര്യമൊരുങ്ങും.