മാലോം ടൗണിനെ സമ്പൂർണ ശുചിത്വ പ്രദേശമായി പ്രഖ്യാപിച്ചു
1538752
Wednesday, April 2, 2025 1:14 AM IST
മാലോം: ബളാൽ പഞ്ചായത്തിലെ മാലോം ടൗണിനെ സമ്പൂർണ ശുചിത്വപ്രദേശമായി പ്രഖ്യാപിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും പൊതു ഇടങ്ങളിലും ചെടികളും ഫലവൃക്ഷ തൈകളും വച്ചുപിടിപ്പിച്ചു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക വേസ്റ്റ് ബോക്സുകൾ സ്ഥാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വ്യാപാരികൾക്ക് ചെടികൾ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോൻസി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജെസി ചാക്കോ, ബിൻസി ജെയിൻ എന്നിവർ പ്രസംഗിച്ചു.