യുഡിഎഫ് രാപ്പകല്‍ സമരം
1539681
Saturday, April 5, 2025 1:02 AM IST
കാഞ്ഞങ്ങാട്: പ്ലാനിംഗ് കമ്മീഷനെ നോക്കുകുത്തിയാക്കി അതിനു പകരം കിഫ്ബിയെ കുടിയിരുത്തിയവര്‍ ആ കിഫ്ബിയുടെ പേരിലും ജനങ്ങള്‍ക്കുമേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. യുഡിഎഫ് രാപ്പകല്‍ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന നല്‍കേണ്ട വാര്‍ഷിക പദ്ധതി വിഹിതം നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം.കെ.റഷീദ് അധ്യക്ഷതവഹിച്ചു.
എ.ഗോവിന്ദന് നായര്‍, എം.അസിനാര്‍, വി. കമ്മാരന്, എന്‍.എ.ഖാലിദ്, സി.വി.ഭാവനന്‍, എം.പി.ജാഫര്‍, എം.കുഞ്ഞികൃഷ്ണന്, കെ.പി.മോഹനന്, കെ.കെ.ബാബു, ബഷീര്‍ ആറങ്ങാടി, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സി.ശ്യാമള, കമ്മടത്തു, രവീന്ദ്രന് ചേടിറോഡ്, ബദറുദ്ദീന്‍, കെ.കെ.ജാഫര്‍, പി.കമലാക്ഷ, എന്‍.കെ.രത്നാകരന്, പി.വി.ചന്ദ്രശേഖരന്, സുജിത് പുതുക്കൈ, ശരത് മരക്കാപ്പ്, കെ.പി.ബാലകൃഷ്ണന്, രാജന് ഐങ്ങോത്ത് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: യുഡിഎഫ് ബളാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ നടത്തിയ രാപകൽസമരം കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. ഹരീഷ് പി.നായർ മുഖ്യപ്രഭാഷണം നടത്തി.
മീനാക്ഷി ബാലകൃഷ്ണൻ, ഗംഗദരൻ, മാധവൻ നായർ, കെ.ആർ.വിനു, ജോർജ് ജോസ് ആഴാത്ത്, അബ്ദുൾ ഖാദർ, ജോസഫ് വർക്കി, സിബി പുളിങ്കാല, ഇസഹാഖ് കനകപ്പള്ളി, ഫൈസൽ ഇടത്തോട്, മനോജ് വലിയപ്ലാക്കൽ, ജോസ് ചിത്രകുഴി, ഏബ്രഹാം തേക്കുംകാട്ടിൽ, ജോബി കാര്യവിൽ, ജോർജ് പാലമറ്റം, ജോസ്കുട്ടി അറയ്ക്കൽ, മോൻസി ജോയ്, ഷാജി മാണിശേരി, ആരിഫ് ഇടത്തോട്, ഇ.കെ. അബ്ദുൾ റഹ്മാൻ മാലോം, കുഞ്ഞബ്ദുള്ള ഇടത്തോട്, എ.സി.എ.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
പാണത്തൂർ:പനത്തടി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി നടത്തിയ രാപ്പകൽ സമരം കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ബി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.ജെ.ജയിംസ്, എം.അബ്ബാസ്, എം.എം.തോമസ്, എസ്.മധുസൂധനൻ റാണിപുരം കെ.എൻ വിജയകുമാർ,രാധ സുകുമാരൻ, എൻ.വിൻസെന്റ്, ജോസ് നാഗരോലി, മാത്യു സെബാസ്റ്റ്യൻ, വിനോദ് ഫിലിപ്പ്, ശോഭന, അയൂബ്, മുരളി ശിവപുരം, പി.എം.ബാബു എന്നിവർ പ്രസംഗിച്ചു.
കരിന്തളം: യുഡിഎഫ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.എസ്. ലാലു, എൻ. വിജയൻ, ഉമേശൻ വേളൂർ, കെ. കുഞ്ഞിരാമൻ, സിജോ പി. ജോസഫ്, സി.വി. ബാലകൃഷ്ണൻ, പി. ബാലഗോപാലൻ, ബാബു ചേമ്പേന, സി.വി. ഭാവനൻ, മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.