വ്യാപാരസ്തംഭനവും ഗതാഗതകുരുക്കും: വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
1539386
Friday, April 4, 2025 1:10 AM IST
കാഞ്ഞങ്ങാട്:കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് അറ്റക്കുറ്റപണികള്‍ക്കായി ആറുമാസത്തേക്ക് അടച്ചിട്ടതിനെതുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തിലുണ്ടായ ഗതാഗതകുരുക്കും വ്യാപാരസ്തംഭനവും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ ഇല്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുന്നതുള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികള്‍ സന്നദ്ധമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എം.അഹമ്മദ് ഷെരീഫും കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോയിയേഷന് പ്രസിഡന്റ് സി.കെ.ആസിഫും മുന്നറിയിപ്പ് നല്കി.
ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി 300 ഓളം വ്യാപാരികള്‍ കച്ചവടം ചെയ്തുവരുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട അറ്റക്കുറ്റപണികള്ക്കാണ് ആറുമാസത്തേക്ക് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് അടച്ചുപൂട്ടിയത്. ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതിനെുടര്ന്ന പ്രയാസപ്പെടുന്ന വ്യാപാരികളെ ഏകോപന സമിതി ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണെയും വൈസ് ചെയര്‍മാനെയും വ്യാപാരി സംഘടനാനേതാക്കള്‍ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു.
വിഷു ആഘോഷവേളകളിലും തുടന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സമയത്തും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്നത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ നഗരത്തിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. കെഎംഎ ട്രഷറര്‍ ആസിഫ് മെട്രോ, വൈസ് പ്രസിഡന്റ് പി.മഹേഷ്, ഷെരീഫ് കമ്മാടം, സി.യൂസഫ് ഹാജി, ടി.മുഹമ്മദ് അസ്ലാം, എ.ഹമീദ് ഹാജി, നഗരസഭ കൗണ്‍സിലര്‍ എന്‍.അശോക് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.