കാ​സ​ര്‍​ഗോ​ഡ്: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ല്‍ നി​ര്‍​ദ്ദി​ഷ്ട മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന്‍റെ നി​ര്‍​മ്മാ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ്. ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ള്‍ കു​റ​വാ​യ​തി​നാ​ല്‍ ക​ര്‍​ണാ​ട​ക​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എ.​എ.​അ​ബ്ദു​ള്‍ സ​ത്താ​ര്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ര്‍ ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ നി​ല​വി​ല്‍ ആ​ശു​പ​ത്രി ബ്ലോ​ക്കി​ന്റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു. പ​ഴ​യ റേ​റ്റി​ല്‍ പ​ണി ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ന്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം നി​ര്‍​ത്തി​വ​ച്ച​ത്. തു​ട​ര്‍​ന്ന് ക​രാ​റു​കാ​ര​നെ സ​ര്‍​ക്കാ​ര്‍ നീ​ക്കം ചെ​യ്തു. ആ​ശു​പ​ത്രി ബ്ലോ​ക്കി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ങ്കി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് ത​ല​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ പ​ണി 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍, ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വ​യു​ടെ പ​ണി​യും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് മൂ​ന്നു​ല​ക്ഷം രൂ​പ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്ഥി​രം​ക​ണ​ക്ഷ​ന് 18 ല​ക്ഷം രൂ​പ ആ​വ​ശ്യ​മാ​ണ്. കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്നും വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്ക് ന​ല്‍​കി​യെ​ങ്കി​ലും വാ​ട്ട​ര്‍ അ​തോ​റി​റ്റി പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല.