പനത്തടിയിൽ സൗരോർജ വേലി നിർമാണം വേഗത്തിലാക്കാൻ ജനജാഗ്രത സമിതി യോഗത്തിൽ തീരുമാനം
1538072
Sunday, March 30, 2025 7:37 AM IST
പാണത്തൂർ: പനത്തടി പഞ്ചായത്തിൽ വന്യജീവി ആക്രമണങ്ങൾ രൂക്ഷമായ ഭാഗങ്ങളിൽ സൗരോർജ വേലിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനജാഗ്രത സമിതി യോഗം തീരുമാനിച്ചു. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി പനത്തടി സെക്ഷൻ തലത്തിൽ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്തംഗങ്ങളായ എൻ.വിൻസെന്റ്, കെ.എസ്. പ്രീതി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ശേഷപ്പ, വില്ലേജ് ഓഫീസർ പി.എൽ. സുബക്, കൃഷി ഓഫീസർ അരുൺ ജോസ്, വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ എസ്.മധുസൂദനൻ, എം.ബാലകൃഷ്ണൻ, ജെഎച്ച്ഐ ശ്രീലക്ഷ്മി രാഘവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ. ഷിഹാബുദീൻ, വി.വിനീത്, വിഷ്ണു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.