തായന്നൂർ ഗവ. സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
1539387
Friday, April 4, 2025 1:10 AM IST
തായന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി സ്കൂൾ വാർഷികവും വിജയോത്സവവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ അധ്യക്ഷതവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി.ലീല, സുജ ജോർജ് എന്നിവർക്ക് കണ്ണൂർ സർവകലാശാല മുൻ വിസി ഡോ. ഖാദർ മാങ്ങാട് ഉപഹാരം സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, പഞ്ചായത്ത് അംഗം ഇ.ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ധനലക്ഷ്മി, മുഖ്യാധ്യാപകൻ വി.കെ. സൈനുദ്ദീൻ, പിടിഎ പ്രസിഡന്റ് ഇ.രാജൻ, എസ്എംസി ചെയർമാൻ സി.ഷൺമുഖൻ, സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ കരുണാകരൻ നായർ, എംപിടിഎ പ്രസിഡന്റ് പ്രീതി, ബി.രാജൻ, പത്മാക്ഷി, നാരായണൻ എന്നിവർ പ്രസംഗിച്ചു.