രാജപുരം ബൈബിൾ കൺവൻഷന് ഇന്നുതുടക്കം
1539096
Thursday, April 3, 2025 2:02 AM IST
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ ആയിരങ്ങൾക്ക് ആത്മീയ വിരുന്ന് ഒരുക്കി 14-ാമതു രാജപുരം കൺവൻഷൻ ഇന്നു മുതൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. വൈകുന്നേരം 4.30ന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷൻ തലശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പിതാവ് ദിവ്യബലി അർപ്പിച്ച് ഉദ്ഘാടനം ചെയ്യും.
പനത്തടി ഫൊറോന വികാരി റവ.ഡോ. ജോസഫ് വരാണാത്ത്, കള്ളാർ തിരുഹൃദയ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് കുടന്തയിൽ എന്നിവർ സഹകാർമികരായിരിക്കും. മാർ ജോസഫ് പാംപ്ലാനി ഗ്രൗണ്ടിൽ ബൈബിൾ പ്രതിഷ്ഠ നടത്തും. നാളെ നടക്കുന്ന ദിവ്യബലിയിൽ മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികൻ ആയിരിക്കും. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം നയിക്കുന്ന ടീമാണ് കൺവെൻഷൻ നടത്തുന്നത്.
10,000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്രമീകരണങ്ങളാണ് കൺവൻ സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. കൺവൻഷൻ ശേഷം വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.